തിരുവനന്തപുരം: എട്ടുവര്‍ഷം മുമ്പുള്ള കേരളമല്ല ഇപ്പോഴുള്ളതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റ് അവതരണത്തിനിടെയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.
മുമ്പത്തെ വര്‍ഷത്തെക്കാളും അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പാണ് സംസ്ഥാനം കൈവരിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. പല രംഗത്തും മുന്നില്‍നിന്നപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കേരളം പിന്നിലായിരുന്നു.
എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇതില്‍ മാറ്റം വന്നുവെന്നും കേരള വിരുദ്ധര്‍ക്കു നിരാശയുണ്ടാക്കുന്ന പുരോഗതിയാണ് കേരളം കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ കേന്ദ്ര നടപടികള്‍ വലിയ സാമ്പത്തിക ഉപരോധത്തിലേക്കാണ് എത്തിച്ചിരിക്കുന്നതെന്നുംം എന്നാല്‍ അതും പറഞ്ഞ് വെറുതെയിരിക്കുകയല്ല, കേരളം ചെയ്യേണ്ടതെന്നും അതിനുള്ള നിര്‍ദേശങ്ങളാണ് ബജറ്റില്‍ മുന്നോട്ടുവയ്ക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
Discussion about this post