സന്നിധാനം: ശബരിമലയില്‍ ഒരു യുവതി കൂടി ദര്‍ശനം നടത്തിയതായി വെളിപ്പെടുത്തല്‍. കൊല്ലം സ്വദേശി മഞ്ജുവാണ് ഇന്നലെ പകല്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് മഞ്ജു ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ പുറത്ത് വിട്ടു.ശബരിമലയിലെ യുവതീ പ്രവേശനത്തിനായി രൂപീകരിച്ച ഫേസ്ബുക്ക് ഗ്രൂപ്പാണ്’നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയായ.
മഞ്ജു സന്നിധാനത്ത് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട വീഡിയോയിലുണ്ട്. ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തിയെന്നും ഓണ്‍ലൈന്‍ കൂട്ടായ്മ അവകാശപ്പെടുന്നു. രാവിലെ 10.30 ഓടെ മഞ്ജു തിരിച്ച് പമ്പയിലെത്തി മടങ്ങിയെന്നും ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഗ്രൂപ്പ് വിശദീകരിക്കുന്നു. കേരള ദളിത് മഹിളാ ഫെഡറേഷന് നേതാവാണ് എസ്പി മഞ്ജു.
പോലീസ് സുരക്ഷയുണ്ടായില്ലാതെയാണ് മഞ്ജു ദര്‍ശനം നടത്തിയത്. നേരത്തെ ദര്‍ശനത്തിന് ആഗ്രഹം അറിയിച്ച മഞ്ജുവിനെ സുരക്ഷാപ്രശ്നം പറഞ്ഞ് പോലീസ് മടക്കി അയച്ചിരുന്നു. പോലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു ഇന്നലത്തെ സന്ദര്‍ശനം.
Discussion about this post