കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ കോതമംഗലത്താണ് സംഭവം. വൈപ്പിന്‍ ഞാറയ്ക്കല്‍ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീന്‍ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്.
കോതമംഗലത്തിനടുത്ത് നെല്ലിക്കുഴിയിലാണ് അപകടം നടന്നത്. ബൈക്ക് മറിഞ്ഞ് സമീപത്തെ കാനയില്‍ തെറിച്ച് വീണ് കിടക്കുന്ന നിലയിലായിരുന്നു ഇരുവരെയും കണ്ടെത്തിയത്.
യുവാക്കള്‍ രണ്ട് ദിവസം മുന്‍പാണ് വീട്ടില്‍ നിന്ന് വിനോദയാത്രക്കായി ഇറങ്ങിയത്. പിന്നീട് ഒരു വിവരവുമില്ലായിരുന്നു. അതിനിടെയാണ് ഇവരെ കാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബൈക്കിന് കാര്യമായ കേടുപാടുണ്ടായിരുന്നില്ല. ബൈക്കില്‍ നിന്നും കാനയില്‍ വീണ് കിടന്ന യുവാക്കളെ ആരും കണ്ടില്ലെന്നാണ് കരുതുന്നത്. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.