കാസര്‍കോട്: 4 മാസം മുമ്പ് എഴുപത് ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ ജീവനൊടുക്കി. കാസര്‍കോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) ബേക്കറിക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
ലോട്ടറി അടിച്ചതില്‍ നികുതി കിഴിച്ച് 44 ലക്ഷം രൂപയാണ് വിവേകിന് ലഭിച്ചത്.
സംഭവം അറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. രാംപെണ്ണ ഷെട്ടി-ഭവാനി ദമ്പതികളുടെ മകനാണ് വിവേക്.
Discussion about this post