അടൂര്‍: പത്തനംതിട്ടിയില്‍ കാറും കെഎസ്ആര്‍ടിസിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ കൂരമ്പാല അമൃത വിദ്യാലയത്തിന് സമീപമാണ് അപകടം നടന്നത്.
കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടാണ് അപകടം സംഭവിച്ചത്.
തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസും അടൂര്‍ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post