തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലേക്ക് കൂടുതല്‍ കായിക താരങ്ങളെ നിയമിക്കുന്നു. ഇതിനായി സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനുള്ള കായിക താരങ്ങളുടെ ലിസ്റ്റ് പൊതുഭരണ വകുപ്പ് പ്രസിദ്ധീകരിച്ചു. 549 പേരടങ്ങിയ ലിസ്റ്റാണ് പൊതുഭരണ വകുപ്പ് പ്രസിദ്ധീകരിച്ചത്.
സര്‍ക്കാര്‍ തലത്തിലെ വിവിധ വകുപ്പുകളിലേക്കുള്ള 249 ഒഴിവുകള്ക്കായിരിക്കും നിയമനം. കുറച്ചുനാളുകളായി നിയമനം ആവശ്യപ്പെട്ട് കായികതാരങ്ങള്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി.
സ്പോര്‍ട്സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി നല്കുന്ന പദ്ധതി പ്രകാരം, ആക്റ്റിവ് സ്പോട്സില്‍ നിന്ന് വിരമിക്കുന്നവരെ റഗുലര്‍ തസ്തികയില്‍ തന്നെ നിയമിക്കണമെന്ന് ഉത്തരവ്. റഗുലര്‍ ഒഴിവില്ലെങ്കില്‍ താല്‍ക്കാലിക തസ്തിക സൃഷ്ടിച്ച് നിയമിക്കണമെന്നും സ്ഥിര നിയമനം ലഭിക്കുന്നവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കു നല്‍കണമെന്നും പൊതുഭരണ വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
കായികതാരങ്ങള്‍ ജോലി ചെയ്യുന്ന അതത് ഭരണ വകുപ്പുകള്‍ തന്നെയാണ് ഇക്കാര്യങ്ങളില്‍ നടപടി സ്വീകരിക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
Discussion about this post