കൊല്ലം: കൊല്ലം എസ് എൻ കോളേജിന് സമീപത്തു വെച്ച് ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്രവാസി മരിച്ചു. ഒപ്പമുണ്ടായിരുന്ന ബന്ധുവായ വിദ്യാർഥിനിക്ക് പരിക്കേറ്റു.
ചിറയിൻകീഴ് കൂന്തല്ലൂർ മൂലയിൽ ജിആർഭവനിൽ മണിയന്റെയും സരസ്വതിയുടെയും മകൻ രാജേഷ് കുമാർ (44)ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം.
കൊല്ലം എസ്.എൻ. കോളേജിനു സമീപം മേൽപ്പാലത്തിലായിരുന്നു അപകടമുണ്ടായത്.
തില്ലേരി മിഷൻ കോംപൗണ്ടിലുള്ള ഭാര്യവീട്ടിൽ വന്നതായിരുന്നു രാജേഷ്. കൊല്ലം എൻ.എസ്. സഹകരണ ആശുപത്രിയിലെ നഴ്സ് അനുബാബുവാണ് ഭാര്യ.
Also read- ചോര്‍ന്നൊലിച്ച് സ്വപ്‌ന ഭവനം: 165 കോടിയുടെ വീട് ഉപേക്ഷിച്ച് പ്രിയങ്ക ചോപ്രയും നിക്കും
രാവിലെ ഭാര്യയെ ആശുപത്രിയിൽ വിട്ടു വന്ന ശേഷം ഭാര്യാ സഹോദരിയുടെ മകൾ ദുർഗയേയും കൊണ്ട് സ്കൂളിലേക്ക് പോകുകയായിരുന്നു. ഈ യാത്രയിൽ ആണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ചിറയിൻകീഴിൽ സംസ്കരിച്ചു. മകൾ: അനുരാജ്. സഹോദരൻ ഗോപകുമാർ.