തൃശ്ശൂര്‍: ടിഎന്‍ പ്രതാപന്‍ എംപിയുടെ പരാതിയില്‍ യൂട്യൂബര്‍ക്കെതിരെ കേസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
FASTREPORTS എന്ന യുട്യൂബ് ചാനലിലെ വിപിന്‍ ലാലിനെതിരെ ഐപിസി 153 വകുപ്പ് (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011ലെ കേരള പോലീസ് ആക്ട് 120 (o) എന്നീ വകുപ്പുകള്‍ പ്രകാരം തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കേസെടുത്തത്.