മാനന്തവാടിയെ വിറപ്പിച്ച ‘തണ്ണീര്‍ കൊമ്പന്‍’ ഇനി കന്നട മണ്ണില്‍! പരിശോധനകള്‍ക്കുശേഷം ഇന്ന് തന്നെ തുറന്നുവിട്ടേക്കും

പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ ഇന്ന് തന്നെ കാട്ടിലേക്ക് തുറന്നുവിട്ടേക്കും.

വയനാട്: മാനന്തവാടിയില്‍ ഒരു നാടിനെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ തണ്ണീര്‍ കൊമ്പന്‍ എന്ന ആനയെ പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവില്‍ കര്‍ണാടകയില്‍ എത്തിച്ചു. വയനാട് അതിര്‍ത്തി കഴിഞ്ഞ് കര്‍ണാടക വനംവകുപ്പിന്റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പിലെ കൂട്ടിലേക്കാണ് തണ്ണീര്‍ കൊമ്പനെ മാറ്റിയിരിക്കുന്നത്.

ആന പൂര്‍ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പന്‍ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടാനായത്.

ALSO READ മാനന്തവാടിയെ വിറപ്പിച്ച ‘തണ്ണീര്‍ കൊമ്പന്‍’ ഇനി കന്നട മണ്ണില്‍! പരിശോധനകള്‍ക്കുശേഷം ഇന്ന് തന്നെ തുറന്നുവിട്ടേക്കും

തുടര്‍ന്ന് എലിഫന്റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കുശേഷം തണ്ണീര്‍ കൊമ്പനെ ഇന്ന് തന്നെ കാട്ടിലേക്ക് തുറന്നുവിട്ടേക്കും.

Exit mobile version