കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി യുവഡോക്ടർ; മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത് മൃതദേഹം

തൃശ്ശൂർ: കരുവന്നൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവഡോക്ടറെ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ അശ്വനി ആശുപത്രിക്ക് സമീപം സ്വകാര്യ ഫ്‌ളാറ്റിൽ താമസിക്കുന്ന കരോട്ട് വീട്ടിൽ വർഗ്ഗീസിന്റെ മകൾ ഡോ. ട്രേസി വർഗ്ഗീസ് (26) ആണ് മരണപ്പെട്ടത്. ട്രേസി ആയൂർവേദ ഡോക്ടറാണ്.

ട്രേസിയെ വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് പുഴയിലേക്ക് ചാടുന്നതായി നാട്ടുകാർ കണ്ടത്. ചെറിയപാലം ഭാഗത്തുനിന്ന് നടന്നുവന്ന യുവതി, വലിയപാലത്തിന്റെ നടുവിലെത്തി ചെരിപ്പൂരിയിട്ടശേഷം കൈവരിയുടെ മുകളിലൂടെ പുഴയിലേയ്ക്ക് ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഉടനെ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട- ചേർപ്പ് പോലീസ് സ്ഥലത്തെത്തി. പിന്നാലെ എത്തിയ അഗ്‌നിരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ട്രേസിയെ കണ്ടെത്താനായില്ല.

ALSO READ- ‘കാലത്തിനൊത്ത കുടുംബകഥ’; പ്രണയവും കുരുക്കും തമാശയും, പിന്നെ അയ്യരെ മെരുക്കാൻ ഝാൻസി റാണിയും! ഹിറ്റ് ചാർട്ടിൽ അയ്യർ ഇൻ അറേബ്യ

തുടർന്ന് തൃശ്ശൂരിൽ നിന്ന് സ്‌കൂബ ടീം എത്തി തിരച്ചിൽ തുടരുന്നതിനിടെയാണ് വൈകീട്ട് മൂന്നു മണിയോടെ പള്ളിക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version