കോഴിക്കോട്: വാഹനാപകടത്തില്‍ പെടുന്നവരുടെ ജീവന് രക്ഷിക്കാന്‍ പ്രോത്സാഹന പദ്ധതിയുമായി കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ്. ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുപ്രകാരം, അപകടത്തില്‍ പെടുന്നവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് പാരിതോഷികമായി 500 രൂപ നല്‍കും.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഫോട്ടോയെടുത്ത് ആശുപത്രിയുടെ പേരിനൊപ്പം 8590965259 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പില്‍ അയച്ചാല്‍ 500 രൂപ അപ്പോള്‍ തന്നെ നല്‍കുന്നതാണ് പദ്ധതി. ലയണ്‍സ് ക്ലബ്ബ് 318 ഇയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ കോഴിക്കോട് നഗരത്തില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുക. വിജയകരമായാല്‍ മറ്റ് സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ മറ്റ് നിയമ നടപടികളൊന്നും ഉണ്ടാവില്ലെന്നും പദ്ധതി വഴി കൂടുതല്‍ ആളുകളുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല് മീണ പറഞ്ഞു.
Discussion about this post