പത്തനംതിട്ട: സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചരവയസ്സുകാരന്‍ മരിച്ചു. പത്തനംതിട്ട റാന്നിയില്‍ പ്ലാങ്കമണ്‍ ഗവ: എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോണ്‍ വി. വര്‍ഗീസ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്ന സമയത്ത് വീണതിനെ തുടര്‍ന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിന് ശേഷം വൈകുന്നേരം അമ്മയും അയല്‍വാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയി.
അവിടെ വെച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ ചികിത്സക്കായി കോഴഞ്ചേരി ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അവിടെ വെച്ച് ഏകദേശം പത്ത് മണിയോടെയാണ് കുഞ്ഞിന്റെ മരണം ഡോക്ടര്‍ സ്ഥിരീകരിച്ചതെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ റാന്നി പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്തു.
Discussion about this post