തലാഖ് ചൊല്ലി ബന്ധം വേർപെടുത്തി കാഞ്ഞിരപ്പള്ളിയിലെ യുവാവ്; മുൻഭാര്യയ്ക്ക് 39 ലക്ഷത്തോളം നൽകാൻ ഉത്തരവിട്ട് കോടതി

തൊടുപുഴ: തലാഖുചൊല്ലി വിവാഹമോചനം നേടിയ ഭർത്താവിനെതിരെ യുവതി നൽകിയ ഹർജിയിൽ അനുകൂല വിധി. ഹർജിക്കാരിയായ യുവതിക്ക് സംരക്ഷണാവകാശമായും നഷ്ടപരിഹാരമായും 38,97,500 രൂപ നൽകാൻ കോടതിവിധിച്ചു. യുവതിക്ക് വിവാഹക്കാലത്ത് വന്ധ്യംകരിക്കപ്പെട്ടതിനാൽ ഗർഭധാരണശേഷി വീണ്ടെടുക്കാനുള്ള പുനർശസ്ത്രക്രിയ നടത്താൻ വേണ്ട രണ്ടരലക്ഷം രൂപയും നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെട്ടിട്ടുണ്ട്.

യുവതി വേർപിരിഞ്ഞ് താമസിച്ച കാലത്തെ വീട്ടുവാടകയും നഷ്ടപരിഹാരത്തിൽ ഉൾപ്പെടുത്തി. കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് നസീബ് എ അബ്ദുൾറസാഖാണ് വിധി പ്രഖ്യാപിച്ചത്. വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാരിയായ പതാലിൽ വീട്ടിൽ ഷാജിയുടെ മകൾ അൻവറ പർവീൺ ആണ് ഹർജി നൽകിയത്.

representative image

2013 ജനുവരിയിലായിരുന്നു ബിരുദവിദ്യാർഥിനിയായിരുന്ന അൻവറയുടെ വിവാഹം നടന്നത്. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ ഇർഷാദിന്റെ മകൻ തൗഫീഖ് മുഹമ്മദ് ആണ് യുവതിയെ വിവാഹം കഴിച്ചത്. രണ്ടുകുട്ടികൾ ജനിച്ചശേഷം കുടുംബപ്രശ്നങ്ങൾ തുടങ്ങി.

പിന്നീട് 2018-ൽ പാലാ കുടുംബക്കോടതിയിൽ നൽകിയ വിവാഹമോചനക്കേസ് സുപ്രീംകോടതിവരെ എത്തി. ഇതിനിടെ, തൗഫീഖ് അൻവറയെ തലാഖുചൊല്ലി വിവാഹമോചനം നേടി. പുനർവിവാഹവും കഴിച്ചു. ഇതോടെയാണ് ഭർത്താവിൽനിന്ന് അനുഭവിക്കേണ്ടിവന്ന പീഡനങ്ങൾക്ക് നഷ്ടപരിഹാരം തേടി അൻവറ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹർജി നൽകിയത്.

ALSO READ- ഹണി ട്രാപ്പ് തട്ടിപ്പ്, ഭാര്യയ്ക്ക് കൂട്ട് ഭര്‍ത്താവ്! മധ്യവയസ്‌കനെ ഹോട്ടല്‍ മുറിയിലെത്തിച്ച് തട്ടിയത് 5 ലക്ഷം

അഡ്വ. സികെ വിദ്യാസാഗർ, അക്ഷയ് ഹരി, ടിജെ ജോമോൻ, പ്രശാന്ത് പി പ്രഭ എന്നിവർ അൻവറയ്ക്കുവേണ്ടി ഹാജരായി. വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ലഭിക്കേണ്ട സംരക്ഷണാവകാശവും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജി നിലനിൽക്കുമ്പോൾ അൻവറ പുനർവിവാഹിതയായതോടെ അതുവകെയുള്ള സംരക്ഷണാവകാശമായി 28,40,00 രൂപ നൽകാൻ കോടതി വിധിച്ചു. ഗർഭധാരണശേഷി വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയയ്ക്ക് രണ്ടരലക്ഷവും ശാരീരിക മാനസിക പീഡനങ്ങൾക്ക് അഞ്ചുലക്ഷവും അനുവദിച്ചു.


ഭർത്താവും ഭർത്തൃപിതാവും ചേർന്ന് വീട്ടിൽനിന്ന് പുറത്താക്കിയതിനാൽ വാടക വീട്ടിൽ താമസിച്ചകാലത്തെ വാടകയിനത്തിൽ 2,17,500 രൂപയും ഉൾപ്പെടെയാണ് 39 ലക്ഷം രൂപ വിധിച്ചിരിക്കുന്നത്.

Exit mobile version