കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധം; ഇല്ലെങ്കിൽ പിഴ ആയിരം രൂപ ഈടാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

കൊച്ചി: സംസ്ഥാനത്ത് നിന്നും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്. മത്സ്യബന്ധനത്തിനിടെ ആധാർ കാർഡ് കൈവശമില്ലെങ്കിൽ ആയിരം രൂപ പിഴയായി ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

തൊഴിലാളികൾക്ക് ആധാർ കാർഡ് ഉണ്ടെന്നുള്ളത് ബോട്ട് ഉടമ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. നിയമസഭയിൽ കെകെ രമയുടെ ചോദ്യത്തിന് മന്ത്രി സജി ചെറിയാന്റെ രേഖാമൂലമുള്ള മറുപടിയാണിത്.

ALSO READ- ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ല; കൊടിമരത്തിന് അപ്പുറത്തേക്ക് പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം നൽകരുത്; മദ്രാസ് ഹൈക്കോടതി

വ്യാജ രേഖ ഉണ്ടാക്കാനുള്ള സാധ്യത ഉള്ളതിനാൽ തന്നെ ഒറിജിനൽ ആധാർ കാർഡ് കൈവശം വെയ്‌ക്കേണ്ടതുണ്ടെന്നാണ് നിർദേശം. ആധാർ കാർഡ് നഷ്ടപ്പെട്ടവർക്ക് UIDAI വെബ്‌സൈറ്റിൽ നിന്ന് ഇ ആധാർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.


രാജ്യ സുരക്ഷ മുൻനിർത്തിയാണ് ഈ സുപ്രധാന തീരുമാനം എടുക്കുന്നത്. ഇതിനായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Exit mobile version