ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീകൃഷ്ണ കോളേജിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ഏറെ നാളായി കോളേജിന്റെ ആവശ്യമായിരുന്ന സോളാര്‍ എനര്‍ജി പ്ലാന്റ് എന്ന സ്വപ്നം സഫലമാവുകയാണ്. കോളേജ് അധികൃതരുടെയും വിദ്യാര്‍ത്ഥികളുടെയും അഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പ്ലാന്റ് നിര്‍മ്മിക്കാനുള്ള സഹായം എം.എ യൂസഫലി ഉറപ്പ് നല്‍കി.
ഇതിന്റെ ഭാഗമായി പത്ത് ലക്ഷം രൂപ കോളേജിന് കൈമാറി. കഴിഞ്ഞമാസം ഗുരുവായൂരിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ എം.എ യൂസഫലി, ഹെലികോപ്റ്റര്‍ ഇറങ്ങിത് ശ്രീകൃഷ്ണ കോളേജിലെ ഗ്രൗണ്ടിലായിരുന്നു. അന്ന് യൂസഫലിയെ സ്വീകരിക്കാനെത്തിയ വിദ്യാര്‍ത്ഥികളും കോളേജ് പ്രിന്‍സിപ്പലും അധികൃതരും ചേര്‍ന്ന് സോളാര്‍ പ്ലാന്റ് ആവശ്യപ്പെട്ടുള്ള നിവേദനം കൈമാറുകയായിരുന്നു.
എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് പ്രതിനിധികളായ വി.പീതാംബരന്‍, എന്‍.ബി. സ്വരാജ് എന്നിവര്‍ ചേര്‍ന്ന് പദ്ധതി തുകയായ പത്ത് ലക്ഷത്തോളം രൂപയുടെ ചെക്ക്, ശ്രീകൃഷ്ണ കോളേജ് പ്രിന്‍സിപ്പല്‍ ഡോ പി.എസ് വിജോയിക്ക് കൈമാറി. പ്രൊജക്ട് നടത്തിപ്പിനായി അനര്‍ട്ടുമായി കോളേജ് ധാരണാപത്രം ഒപ്പ് വച്ചു.
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. എം.എ യൂസഫലിയുടെ സഹായം കോളേജിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത്പകരുന്നതാണെന്നും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നാളുകളായുള്ള ആവശ്യമാണ് സഫലമാകുന്നതെന്നും ഏറെ നന്ദിയുണ്ടെന്നും പ്രിന്‍സിപ്പല്‍ പി.എസ് വിജോയ് പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കേരളത്തിലെ ഏറ്റവും പഴക്കമേറിയ കോളേജുകളിലൊന്ന് കൂടിയാണ് ശ്രീകൃഷ്ണ കോളേജ്. നാക്ക് അംഗീകാരവും എ ഗ്രേഡ് റാങ്കുമുണ്ട് കോളേജിന്. കോളേജിന്റെ ആധുനികവത്കരണത്തിന് ഏറെ കൈത്താങ്ങുന്നത് കൂടിയാണ് ഈ ചുവടുവയ്പ്പ്.
also read:ബിജെപി നിർദേശിച്ചാൽ പത്തനംതിട്ടയിൽ മത്സരിക്കും; ജയിക്കുമെന്ന് ഉറപ്പുണ്ട്: പിസി ജോർജ്
ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ.ശ്രീജ വി.എന്‍, NAAC കോര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍. രാജേഷ് മാധവന്‍, ഐക്യുഎസി അംഗങ്ങളായ ഡോ.മനു കെ.എം, ഡോ. സന്തോഷ് പി.പി, ഡോ.വിഷ്ണു, മഞ്ജു സതീഷ്, ഡോ.ജിഷ എസ് കുമാര്‍, കോളേജ് ഓഫീസ് ജീവനക്കാരായ രതീഷ് ശങ്കര്‍, സന്തോഷ് കുമാര്‍ ടി, അനര്‍ട്ട് എഞ്ചിനീയറായ പ്രിയേഷ് കെ.വി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.