പാലക്കാട്: പാലക്കാട് നിന്നും അയോധ്യയിലേക്ക് തീര്‍ത്ഥാടകരുമായി പോകുന്ന ഇന്നത്തെ ട്രെയിന്‍ റദ്ദാക്കി. അയോധ്യയിലേക്ക് കേരളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസായിരുന്നു ഇന്ന് പുറപ്പെടാനിരുന്നത്.
ഉത്തരേന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ തിരക്കുകാരണം ആവശ്യത്തിന് കോച്ചുകള്‍ ലഭിക്കാത്തതാണ് ട്രെയിന്‍ റദ്ദാക്കാനുള്ള കാരണമെന്നാണ് വിവരം. അതേസമയം, ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പുതിയ തീയതി പിന്നീട് അറിയിക്കും.
മറ്റ് തീയതികളിലും മാറ്റമുണ്ടോ എന്ന കാര്യവും പിന്നാലെ അറിയിക്കും. ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേയ്ക്ക് സര്‍വീസ് ഉണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനും ഉണ്ടാകില്ലെന്നാണ് വിവരം. അയോധ്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് റെയില്‍വേ ഇതുവരെ വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ലെന്നും ഫെബ്രുവരി രണ്ടാം വാരത്തില്‍ യാത്ര നടന്നേക്കുമെന്നാണ് അറിയുന്നത്.
Discussion about this post