കണ്ണൂർ: കോൺവെന്റിന് മുന്നിലുള്ള റോഡിലെ അപകടാവസ്ഥ തിരിച്ചറിഞ്ഞ് പരാതിപ്പെട്ട മദർ സുപ്പീരിയർ അതേ സ്ഥലത്ത് സ്വകാര്യ ബസിടിച്ച് മരിച്ചസംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടൽ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ ജില്ലാ പോലീസ് മേധാവിയും കണ്ണൂർ ആർടിഒയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥാണ് ഉത്തരവിട്ടത്. ഫെബ്രുവരി 14-ന് കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
പുലർച്ചെ കോൺവെന്റിൽനിന്ന് പള്ളിയിലേക്ക് പോകുമ്പോഴാണ് ആലക്കോട് ഭാഗത്തുനിന്നെത്തിയ സ്വകാര്യബസിടിച്ച് കന്യാസത്രീ മരിച്ചത്. ഫ്രാൻസിസ്‌കൻ സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് മേരി ഓഫ് ദ എയ്ഞ്ചൽസ് സഭയുടെ പൂവം സെയ്ന്റ് മേരീസ് കോൺവെന്റിലെ മദർ സുപ്പീരിയർ തൃശ്ശൂർ മാള ഐരാണിക്കുളം സ്വദേശിനി സിസ്റ്റർ എം സൗമ്യയാണ് മരണപ്പെട്ടത്.
ALSO READ- ഇനിയും ചിത്രമാകാതെ കോട്ടയം! ബിജെപിയുടെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ എംപി ജോസഫിനാകുമോ, പരസ്യ വിഴുപ്പലക്കലുമായി സജി മഞ്ഞക്കടമ്പനും ഫ്രാന്‍സിസ് ജോര്‍ജ് പക്ഷവും
ഇവിടത്തെ അപകടസാധ്യത ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിന് ഒരാഴ്ച മുൻപ് സിസ്റ്റർ ഡിവൈഎസ്പിക്ക് പരാതിയും നൽകിയിരുന്നു. പിന്നാലെ കന്യാസ്ത്രീയുടെ ജീവൻ പൊലിഞ്ഞത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ഈ വാര്ത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
Discussion about this post