ഇടുക്കി: രാജാക്കാട് ടൗണിന് സമീപം ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് തീപിടിച്ച് വീട് പൂര്‍ണ്ണമായി കത്തിനശിച്ചു. ഇഞ്ചനാട്ട് ചാക്കോയുടെ വീട് ആണ് കത്തി നശിച്ചത്. വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ്, ഭാര്യ ശ്രീജ എന്നിവര്‍ക്ക് പരിക്കേറ്റു.
പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നയാളാണ് സന്തോഷ്. രാവിലെ പാചകം ചെയ്യുന്നതിനിടെയായിരുന്നു അപകടം. അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങളിലെ ഫയര്‍ ഫോഴ്സ് സംഘത്തെത്തി തീയണച്ചു.
Discussion about this post