ന്യൂഡല്‍ഹി : മൂവായിരം വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നേരിട്ട് സംവദിക്കും. ഏഴാമത് പരീക്ഷാ പേ ചര്‍ച്ച ഇന്ന് ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുമാണ് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കുക.
താന്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന് മോഡി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഈ പരിപാടി ഓണ്‍ലൈനായും ടെലിവിഷന്‍ വഴിയും പ്രദര്‍ശിപ്പിക്കും.
ആമസോണ്‍ പ്രൈം പ്ലാറ്റ്ഫോമിലും 11 മണി മുതല്‍ പരിപാടി തല്‍സമയം കാണാം. രാജ്യത്തെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളോട് പരിപാടി കുട്ടികളെ കാണിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post