മലപ്പുറം: മലപ്പുറത്ത് അച്ഛനെ മകന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വാര്‍ത്ത ഇന്നലെ ഞെട്ടലോടെയാണ് പുറംലോകമറിഞ്ഞത്. നടുവത്ത് സ്വദേശി വാസുദേവനെയാണ് മകന്‍ സുദേവ് കാറിടിച്ച് തെറിപ്പിച്ചത്. സുദേവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ഒരു നാടിനെ മുഴുവന്‍ ഞെട്ടിച്ച സംഭവം ഇന്നലെ വൈകീട്ട് മൂന്നരയ്ക്കായിരുന്നു അരങ്ങേറിയത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വാസുദേവനെ അമിത വേഗതയിലെത്തിയ ഒരു കാര്‍ ഇടിച്ചുതെറിപ്പിച്ചു. കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. എന്നല്ലാതെ മറ്റൊന്നും ആ അച്ഛനോ, നാട്ടുകാര്‍ക്കോ അറിയില്ലായിരുന്നു.
വാസുദേവനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയതോടെ നാട്ടുകാര്‍ പിന്നാലെ പിന്തുടര്‍ന്ന് കാര്‍ പിടികൂടി. ഇതിനിടയില്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പിന്നീടുള്ള അന്വേഷണത്തിലാണ് മകനായ സുദേവാണ് അച്ഛനെ കാറിടിപ്പിച്ചതെന്ന് വ്യക്തമായത്.
ALSO READ കോട്ടയത്ത് വൃദ്ധയുടെ മുഖത്ത് തുണിയിട്ട് മൂടി മോഷണം, സ്വര്‍ണമാല കവര്‍ന്നു
കാറിനകത്ത് മകനായിരിക്കുമെന്ന് മകന്‍ പോലീസിന്റെ പിടിയിലാകുന്നതു വരെ നാട്ടുകാര്‍ ചിന്തിച്ച് പോലുമില്ല. കുടുംബ വഴക്കാണ് കാരണമെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത സുദേവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാസുദേവന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.