കോട്ടയം: കോട്ടയത്ത് വൃദ്ധയുടെ മുഖത്ത് തുണിയിട്ട് മൂടി ഒരു പവന് തൂക്കം വരുന്ന മാല മോഷ്ടിച്ചു. കൂട്ടിക്കല്‍ വല്ലിറ്റ മഠത്തില്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ ഭാര്യ മറിയ കുട്ടിയുടെ മാലയാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
വീട്ടില്‍ മറ്റാരും ഇല്ലായിരുന്ന സമയത്ത് കയറിവന്ന മോഷ്ടാവ് പുറകില്‍ നിന്ന് മറിയക്കുട്ടിയുടെ മുഖത്ത് തുണിയിട്ട് മൂടിയ ശേഷം മാല അപഹരിക്കുകയായിരുന്നു.
സെബാസ്റ്റിനും ഭാര്യ മറിയക്കുട്ടിയും മൂത്ത മകന്റെ ഒപ്പമാണ് താമസിക്കുന്നത്. പക്ഷാഘാതം പിടിപെട്ട് ഏറെ നാളായി ശരീരത്തിന്റെ ഒരുവശം തളര്‍ന്ന ചികിത്സയിലായിരുന്നു മറിയക്കുട്ടി. വീട്ടിലെ ചെറിയ ജോലികള്‍ മാത്രമാണ് ഇവര്‍ക്ക് ചെയ്യുവാന്‍ കഴിയുന്നത്.
കുട്ടികള്‍ കളിക്കുകയാണെന്നാണ് ആദ്യം മറിയക്കുട്ടി കരുതിയത്. മാല പറിച്ചതോടെ നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞു. രോഗിയായ മറിയകുട്ടി മുഖത്തെ തുണി മാറ്റി വീടിന് പുറത്ത് ഇറങ്ങിയപ്പോഴേക്കും മോഷ്ടാവ് സ്ഥലം വിട്ടിരുന്നു.
Discussion about this post