ഇടുക്കിയില്‍ യുവാവിനെ വീട്ടുമുറ്റത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

പ്രവീണിന്റെ കഴുത്തിനും വയറിലുമാണ് കുത്തേറ്റത്.

ഇടുക്കി: നെടുങ്കണ്ടം കാരിത്തോട്ടില്‍ യുവാവിനെ വീട്ടുമുറ്റത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണ്‍ (37) ആണ് മരിച്ചത്. പ്രവീണിന്റെ കഴുത്തിനും വയറിലുമാണ് കുത്തേറ്റത്.

പിതാവ് ഔസേപ്പച്ചനാണ് പ്രവീണ്‍ വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന നിലയില്‍ കണ്ടത്. കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉടുമ്പന്‍ചോല പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി

Exit mobile version