മൂന്നാർ: ഇടുക്കി നെടുങ്കണ്ടത്ത് കാരിത്തോട്ടിൽ യുവാവിനെ വീട്ടുമുറ്റത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരണപ്പെട്ടത്. ശരീരത്തിൽ മുറിവുകളോടെയാണ് പ്രവീണിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം രാവിലെ ആറിനും എട്ടിനും ഇടയിലാണ് നടന്നതെന്ന് സംശയിക്കുന്നു.
അച്ഛൻ ഔസേപ്പച്ചനാണ് വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന പ്രവീണിനെ ആദ്യം കണ്ടത് കഴുത്തിലും വയറിലും കുത്തേറ്റ പാടുകളുണ്ടായിരുന്നു. പരിശോധനയിൽ അടിവയറ്റിൽ നാല് കുത്തേ പാടുകളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉടുമ്പൻചോല പോലീസ് അന്വേഷണം ആരംഭിച്ചു.
കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post