ഉത്സവത്തിന് ആനയെ നിര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കം, ആനപ്രേമികള്‍ തമ്മില്‍ പൊരിഞ്ഞ അടി

തൃശൂര്‍: ഉത്സവത്തിന് ആനയെ നിര്‍ത്തുന്നത് സംബന്ധിച്ച് ആനപ്രേമികള്‍ തമ്മില്‍ പൊരിഞ്ഞ അടി. തൃശ്ശൂരിലാണ് സംഭവം. കാവിലക്കാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെയാണ് സംഭവമുണ്ടായത്.

elephant | bignewslive

ചിറയ്ക്കല്‍ കാളിദാസന്‍, തൃക്കടവൂര്‍ ശിവരാജ് എന്നി ആനകളെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ആനകളെ എവിടെ നിര്‍ത്തണം എന്നതിനെ സംബന്ധിച്ചാണ് കൂട്ടത്തല്ല് ഉണ്ടായത്.

also read:മദ്രസകളില്‍ ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കും, പുതിയ തീരുമാനമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

അടിപിടി മണിക്കൂറുകളോളം നീണ്ടു. പൊലീസ് എത്തി ലാത്തി വീശിയ ശേഷമാണ് സംഘര്‍ഷം അവസാനിച്ചത്. ബാരിക്കേഡുകള്‍ കടന്ന് ആനയുടെ ചുവട്ടിലെത്തിയാണ് വാക്കേറ്റം ഉണ്ടായത്.

elephant | bignewslive

പിന്നാലെ പൊലീസ് ഇടപെട്ട് ലാത്തി വീശിയാണ് ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചത്.

Exit mobile version