ഇടുക്കി : മുഖത്ത് സ്പ്രേ അടിച്ച് മയക്കി ഏഴുവയസുകാരിയെ പീഡിപ്പിച്ച 52കാരന് പിടിയില്‍ . ഇടുക്കി വണ്ടന്മേട് മാലിയിലാണ് സംഭവം. എട്ടരമണി എന്ന് വിളിക്കുന്ന കെ. മണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയി പരാതിയിലാണ് അറസ്റ്റ്. ക്രിസ്മസ് അവധി ദിവസങ്ങളിലാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അവധി കഴിഞ്ഞ് സ്കൂളിലെത്തിയ കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു.
also read:ഒഡീഷയിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പരേഡ് നയിച്ച് മലയാളി ഐപിഎസ് ഉദ്യോഗസ്ഥ
ഇതോടെയാണ് നടുക്കുന്ന സംഭവം പുറത്തറിഞ്ഞത്. വയറുവേദന കൂടിയതോടെ കുട്ടി കൂട്ടുകാരിയോട് കാര്യങ്ങള്‍ പറഞ്ഞു. കൂട്ടുകാരി വിവരം അദ്ധ്യാപികയെ അറിയിക്കുകയായിരുന്നു.
അധ്യാപികയാണ് മാതാപിതാക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ വണ്ടന്മേട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് മണിയെ അറസ്റ്റ് ചെയ്തത്.
also read:മുന്‍ വൈരാഗ്യം, ഉത്സവാഘോഷത്തിനിടെ വാക്കേറ്റം! ഒടുവില്‍ കത്തിക്കുത്ത്, യുവാവ് അറസ്റ്റില്‍
പീഡനസമയത്ത് പ്രതി തന്റെ മുഖത്ത് എന്തോ സ്പ്രേ അടിച്ചതായും ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ ടേപ്പ് ഒട്ടിച്ചതായും കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Discussion about this post