തിരുവനന്തപുരം: കേരളത്തില്‍ പകല്‍ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോര്‍ഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരം ജില്ലയിലാണ്. 36.2°c ആണ് താപനില.
വരും ദിവസങ്ങളില്‍ കേരളത്തില്‍ ചൂട് ഉയരുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്ത് കഴിഞ്ഞ ഒരാഴ്ച ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരിലാണ് രേഖപ്പെടുത്തിയത്.