തൃശൂര്‍: പാവറട്ടിയില്‍ പോലീസ് ഉദ്യോഗസ്ഥന് 56കാരന്റെ പല്ലിടിച്ചു കൊഴിച്ചെന്ന് പരാതി. വാക കുന്നത്തുള്ളി മുരളിയാണ് പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പാവറട്ടി സ്റ്റേഷന് എസ്.ഐ ജോഷിക്കെതിരെയാണ് പരാതി.
സംഭവത്തില്‍ മുരളി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്കി. വാക കാര്‍ത്യായനി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം.
ഉത്സവത്തിനിടെ പ്രാദേശിക കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടയിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്.
മുരളിയെ പോലീസ് അകാരണമായി മര്‍ദിച്ചുവെന്നാണ് പരാതി. മുരളിയുടെ മുന്‍ വശത്തെ രണ്ട്പല്ലുകള്‍ നഷ്ടപ്പെട്ടതായും മറ്റു പല്ലുകള്‍ ഇളകിയതായും പരാതിയില്‍ പറയുന്നു.
Discussion about this post