തൊടുപുഴ: ഇടുക്കിയില്‍ കാട്ടാന ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചിന്നക്കനാല്‍ സ്വദേശിയായ വെള്ളക്കല്ലില് സൗന്ദര് രാജ് ആണ് മരിച്ചത്. 68 വയസായിരുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണം. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
also read:സൗദിയില്‍ വാഹനാപകടം, കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
സൗന്ദര് രാജിനെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീണ് പരിക്കേറ്റതിനാല്‍ കാട്ടാന ആക്രമിക്കാനെത്തിയപ്പോള്‍ ഇയാള്‍ക്ക് ഓടി രക്ഷപ്പെടാനായില്ല.
തുടര്‍ന്ന് കാട്ടാന ഇയാളെ ആക്രമിക്കുകയായിരുന്നു. ഈ സമയം കൃഷിയിടത്തില്‍ സൗന്ദര്‍രാജിന്റെ ചെറുമകനും ഉണ്ടായിരുന്നു. ഇയാള്‍ ഓടിയെത്തി വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.
എന്നാല്‍ നാട്ടുകാര്‍ ഓടിയെത്തിയപ്പോഴും ആന സ്ഥലത്തുതന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ച് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ തുരത്തിയ ശേഷമാണ് സൗന്ദര്‍രാജനെ ആശുപത്രിയിലെത്തിച്ചത്.
Discussion about this post