വട്ടപ്പാറ: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഇടുക്കി സ്വദേശിക്ക് 31 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. 45000/രൂപ പിഴയും കട്ടപ്പന പോക്സോ കോടതി ശിക്ഷ വിധിച്ചു.
ചതുരംഗപ്പാറ വട്ടപ്പാറ സ്വദേശി ജയകുമാറിനെയാണ് കോടതി പോക്സോ കേസില്‍ ശിക്ഷിച്ചത്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പ്രായപൂര്‍ത്തി ആകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലായിരുന്നു ശിക്ഷ വിധിച്ചത്.
2021ല്‍ ഉടുമ്പന്‍ചോല പൊലീസ് രജിസ്റ്റ ചെയ്ത കേസിലാണ് ശിക്ഷ. ഒരു കുട്ടിയെ പ്രതി അതിജീവിതയുടെ കൂട്ടുകാരിയുടെ വീട്ടില്‍ വച്ച് പീഡിപ്പിക്കുകയും രണ്ടാമത്തെ കുട്ടിയെ മറ്റൊരു ദിവസം പ്രതിയുടെ വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോണ്‍ ഹാജരായി.
Discussion about this post