മണ്ഡ്യ: കാണാതായ അധ്യാപികയുടെ മൃതദേഹം ക്ഷേത്രമൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയില്‍. കര്‍ണ്ണാടക മണ്ഡ്യയിലെ മേലുകോട്ടെയിലാണ് സംഭവം. പാണ്ഡവപുര മാണിക്യഹള്ളിയില്‍ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
രണ്ടു ദിവസം മുമ്പായിരുന്നു അധ്യാപികയെ കാണാതായത്. സംഭവത്തില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ സ്കൂട്ടറില്‍ സ്കൂളിലേക്കു പോയ ദീപക പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് ഭര്‍ത്താവ് ലോകേഷ് പരാതിയില്‍ പറയുന്നത്.
also read:ആശുപത്രിയില്‍ മോഷണം, രോഗിയുടെ സ്വര്‍ണ്ണമാലയുമായി മുങ്ങിയ തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടെ മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പില്‍ നിന്ന് ഇവരുടെ സ്കൂട്ടര്‍ കണ്ടെത്തി. ഇതോടെ ക്ഷേത്ര പരിസരത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തുന്നതിനിടെ മൈതാനത്തെ മണ്ണ് ഇളകിക്കിടക്കുന്നത് കണ്ടു.
സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവിടെ കുഴിച്ച് നോക്കിയപ്പോഴാണ് ദീപികയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ദീപിക പദേശവാസിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവിലാണ്.
Discussion about this post