ഹര്‍ത്താലിലെ അക്രമ സംഭവങ്ങളില്‍ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ അറസ്റ്റിലായതോടെ സമരം നടത്താന്‍ ആളില്ലാതെ ബിജെപി. പ്രവര്‍ത്തകര്‍ക്കായി പാര്‍ട്ടി ഇടപെടുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.
ഹര്‍ത്താലും അനുബന്ധ സമരങ്ങളിലും പങ്കാളികളായ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് നടപടി ശക്തമാക്കിയതോടെയാണ് നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ ജയിലിലായത്. നേതാക്കളുടെ ആഹ്വാനം കേട്ട് സമരം ചെയ്ത് അറസ്റ്റിലായിട്ടും നേതൃത്വം ഇടപെട്ടില്ലെന്നാണ് പ്രവര്‍ത്തകരുടെ പരാതി. പൊലീസ് പറയുന്ന കണക്കിനപ്പുറം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ധാരാളം പ്രവര്‍ത്തകര്‍ ജയിലിലുമാണ്.
ഇവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ പോലും ശ്രമമില്ലെന്ന ആരോപണം പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്. പ്രവര്‍ത്തകരുടെ ജാമ്യത്തില്‍ പോലും ഇടപെടാന്‍ കഴിയാത്ത നേതൃത്വത്തിനെതിരെ പാര്‍ട്ടി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്.
പ്രവര്‍ത്തകരുടെ വികാരം പല നേതാക്കളുടെ മുന്നിലെത്തിയിട്ടും പ്രതിഷേധം പ്രസ്താവനയിലൊതുക്കുകയാണ്. ഇതോടെ പല പ്രതിഷേധങ്ങള്‍ക്കും ആളെക്കിട്ടാത്ത അവസ്ഥയാണുള്ളത്. ഹര്‍ത്താല്‍ കഴിഞ്ഞ് കേസും അറസ്റ്റുകളും ആയതോടെ സമരങ്ങളെല്ലാം തണുത്ത് പോയെന്ന് കാട്ടി പാര്‍ട്ടിയിലെ ഗ്രൂപ്പും തല പൊക്കി.
ഇതോടെ നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നേതൃത്വത്തിന്റെ നിസംഗത തുടര്‍ന്നാല്‍ പരസ്യപ്രതികരണത്തിന് മുതിരുമെന്നും പ്രവര്‍ത്തകര്‍ പാര്‍ട്ടി ഗ്രൂപ്പുകളില്‍ ഭീഷണിയും ഉയരുന്നുണ്ട്.