കരടി ജനവാസ മേഖലയില്‍, മയക്കുവെടി വെക്കാനാകാതെ വനംവകുപ്പ്! വയനാട്ടില്‍ ജാഗ്രതാനിര്‍ദേശം

കരടിയിപ്പോള്‍, തോണിച്ചാല്‍, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലെത്തി.

വയനാട്: വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കരടിയ്ക്കായി തിരച്ചില്‍ തുടരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ പയ്യമ്പള്ളിയില്‍ കണ്ട കരടിയിപ്പോള്‍, തോണിച്ചാല്‍, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലെത്തി.

ഇന്നലെ കരിങ്ങാരിയിലെ നെല്‍പ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. വനംവകുപ്പ് മയക്കുവെടിക്ക് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. കരടി അവശന്‍ ആണെങ്കിലും അതിവേഗം മറ്റൊരിടത്തേക്ക് ഓടി മറയുന്നതാണ് ദൗത്യ സംഘത്തിന് മുന്നിലെ വെല്ലുവിളി.

ALSO READ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി, പിന്നെ ഒരു വിവരവുമില്ല, ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി

അതേസമയം, കരടിയെ തുരത്താന്‍ അടുത്ത് കാട് ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ദൗത്യം ഇന്നും തുടരും. പ്രദേശത്ത് നിലവില്‍ നല്ല മഞ്ഞാണ്, അത് മാറിയാല്‍ ഡാര്‍ട്ടിങ് ടീം ഇറങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.

Exit mobile version