കുമളി : സംരക്ഷണം നൽകാതെ ഉപേക്ഷിച്ച വയോധിക മരണപ്പെട്ട സംഭവത്തിൽ മക്കൾക്ക് എതിരെ പോലീസ് നടപടി എടുത്തതിനു പിന്നാലെ,ഇരുവരെയും ജോലിയിൽ നിന്നും പിരിച്ചു വിട്ടേക്കും.
അവശ നിലയിലായ കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന മൈലക്കൽ അന്നക്കുട്ടി മാത്യു (76) വിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 20നാണ് അന്നകുട്ടി മരണപ്പെട്ടത്.
ഈ സംഭവത്തിൽ 2 മക്കൾക്കെതിരെയും കേസെടുത്തു. മുതിർന്ന പൗരന്മാരുടെ പരിപാലനവും ക്ഷേമവും ഉറപ്പുനൽകുന്ന 2007ലെ നിയമപ്രകാരമാണു കേസ്. മക്കളായ സജിമോൻ, സിജി എന്നിവർക്കെതിരെ കേസെടുത്തത്.
കുമളി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ സിജിയെ പിരിച്ചുവിടാനുള്ള നടപടികൾ തുടങ്ങിയെന്നു പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Also read-ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതര പരിക്ക്, ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു
സജിമോൻ കലക്‌ഷൻ ഏജന്റായി ജോലി ചെയ്യുന്ന കുമളി കേരള ബാങ്ക് ശാഖയും നടപടിക്ക് ഒരുങ്ങുകയാണ്.
പൊലീസ് കേസിൽ മക്കൾക്കു കോടതിയിൽ വിചാരണ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.