മലപ്പുറം: ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു. മലപ്പുറത്തെ ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തില്‍ നിന്ന് വീണാണ് നാല്പ്പത്തിയെട്ടുകാരിക്ക് പരിക്കേറ്റത്.
തൃശൂര്‍ ചാലക്കുടി ചെട്ടിക്കുളം സ്വദേശിനി മിനിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് മിനി ആശുപത്രിയിലെ ഹെഡ് നേഴ്സായി എത്തുന്നത്.
also read:രണ്ട് വര്‍ഷം മുമ്പ് വിവാഹം, 24കാരി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-നാണ് അപകടം സംഭവിച്ചത്. ഓങ്കോളജി കെട്ടിടത്തിനുള്ളിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ നഴ്സിങ് സൂപ്രണ്ട് ഷൈലജ, സ്റ്റാഫ് നഴ്സ് ബിനോയ് എന്നിവര്‍ക്കൊപ്പമാണ് മിനി ഓങ്കോളജി കെട്ടിടത്തിലെത്തിലെത്തിയത്.
കെട്ടിടത്തിന്റെ താഴത്തെ നില പരിശോധിക്കുന്നതിനിടെ ഒരു വാതില്‍ തുറന്ന് നിലമുണ്ടെന്നു കരുതി കാലെടുത്തു വെക്കുകയായിരുന്നു മിനി. പിന്നാലെ താഴേക്ക് വീണു. എട്ട് അടി താഴ്ചയുള്ള അണ്ടര്‍ ഗ്രൗണ്ടില്‍ കെട്ടിട നിര്‍മാണത്തിനായി കൂട്ടിയിട്ടിരുന്ന പട്ടികയുടെ മുകളിലേക്കായിരുന്നു വീണത്.
വീഴ്ചയില്‍ തലയോട്ടിക്കും വയറിനും കാര്യമായ പരുക്കേറ്റിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മിനിയെ കോട്ടക്കല്‍ മിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Discussion about this post