തൃശൂര്‍: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ മാന്ദാമംഗലം പൊന്നൂക്കരയിലാണ് സംഭവം. കാഞ്ഞിരവീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്രയാണ് മരിച്ചത്.
ഇരുപത്തിനാല് വയസ്സായിരുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു സഞ്ജുവിന്റെയും സാന്ദ്രയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് ആറുമാസം പ്രായമായ കുഞ്ഞുണ്ട്.
സാന്ദ്രയെ തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരമം സംഭവിച്ചിരുന്നു.
മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ് സാന്ദ്ര. സംസ്‌കാരം പിന്നീട്.