മലപ്പുറം: ആശുപത്രി കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നിന്ന് താഴേക്ക് വീണ് നഴ്സിന് ഗുരുതര പരിക്ക്. തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. നഴ്‌സായ മിനിക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
അതേസമയം, നഴ്‌സിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.