ബൈക്കും ലോറിയും കൂട്ടിയിടിച്ചു, പോലീസുകാരന് ദാരുണാന്ത്യം, അപകടം സഹപ്രവര്‍ത്തകനെ കൊണ്ടുവരാന്‍ പോകവെ

തൃശൂര്‍: ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പോലീസുകാരന് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയിലാണ് സംഭവം. സിവില്‍ പൊലീസ് ഓഫീസര്‍ വൈ വില്‍സനാണ് മരിച്ചത്.

കൊല്ലം സ്വദേശിയാണ് മരിച്ച വില്‍സണ്‍. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. സഹപ്രവര്‍ത്തകനെ സ്റ്റേഷനിലേക്ക് കൊണ്ടുവരാന്‍ വേണ്ടി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

also read:ഉത്സവത്തിനെത്തിച്ച ആന വിരണ്ടോടി, പരിഭ്രാന്തരായി നാട്ടുകാര്‍, തളച്ചത് മണിക്കൂറുകള്‍ക്ക് ശേഷം

നിലവില്‍ അതിരപ്പള്ളി മേഖലയില്‍ ഗതാത നിയന്ത്രണം ഉള്ളതിനെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതിനാല്‍ സഹപ്രവര്‍ത്തകനെ കൊണ്ടുവരാന്‍ പോകുകയായിരുന്നു വില്‍സന്‍.

പോകുന്ന വഴി മലക്കപ്പാറ വളവില്‍ വച്ച് തടി കയറ്റിയ ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read:തിരക്കുള്ള ബസ്സില്‍ കയറി, നാല് മാസം പ്രായമായ കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു യാത്രക്കാരിയെ ഏല്‍പ്പിപ്പു, അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി മുങ്ങി യുവതി, നടുക്കം

തലയിലുണ്ടായ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടിലേക്ക് ട്രാന്‍സ്ഫറിന് അപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വില്‍സന്റെ മരണം ഉറ്റവരെയും സഹപ്രവര്‍ത്തകരെയും വേദനയിലാഴ്ത്തുകയാണ്.

Exit mobile version