തൊടുപുഴ: മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി വീണ്ടും പടയപ്പയുടെ വിളയാട്ടം. എക്കോ പോയിന്റില്‍ വൈകുന്നേരത്തോടെയാണ് പടയപ്പയിറങ്ങിയത്. നിരവധി കടകള്‍ തകര്‍ത്തു.
ഇവിടെ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. വില്‍പ്പനയ്ക്കായി വെച്ച കരിക്കും കരിമ്പും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചു പുറത്തിട്ട പടയപ്പ ഇതെല്ലാം ഒറ്റയിരുപ്പിന് ഭക്ഷിച്ചു.
പ്രദേശത്ത് മണിക്കൂറുകള്‍ പരിഭ്രാന്തി പടര്‍ത്തിയ ശേഷമാണ് പടയപ്പ മടങ്ങിയത്. ഗതാഗതം തടസ്സപ്പെട്ടതോടെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആളുകള്‍ക്ക് യാത്ര ദുരിതം നേരിട്ടു.
അതേസമയം, ഇതേസ്ഥലത്ത് രാവിലെയും പടയപ്പ ഇറങ്ങിയിരുന്നു. രണ്ടു കടകള്‍ തകര്‍ത്തു പഴങ്ങള്‍ എടുത്തു കഴിച്ചു. പടയപ്പ ജനവാസ മേഖലിയില്‍ കറങ്ങി നടക്കുന്നതിനാല്‍ ആശങ്കയിലായിരിക്കുകയാണ് വ്യാപാരികളും നാട്ടുകാരും യാത്രക്കാരുമെല്ലാം.
Discussion about this post