കാസര്‍കോട്: കാസര്‍കോട്ടെ ഒരു വിദ്യാലയത്തിന് അയോധ്യ രാമപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അവധി നല്കിയ സംഭവത്തില്‍ അന്വേഷണവുമായി സര്‍ക്കാര്‍. കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിനായിരുന്നു ഇന്ന് അവധി.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെയായിരുന്നു അവധി നല്‍കിയത്. അതിനാല്‍ 24 മണിക്കൂറിനുള്ളില്‍ അന്വേഷിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശം.
അതേസമയം, രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഒരു മതകേന്ദ്രത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയായി ആഘോഷിക്കുകയായിരുന്നുവെന്നാണ് അയോദ്ധ്യ രാമപ്രതിഷ്ഠാ ചടങ്ങിനെ മുഖ്യമന്ത്രി പിണറായി വിജയന് വിശേഷിപ്പിച്ചത്.
മതവും ഭരണസംവിധാനവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നിലവില്‍ ഓരോ ദിവസവും കുറഞ്ഞുവരികയാണെന്നും ഒരു മതപരമായ ചടങ്ങ് രാഷ്ട്രത്തിന്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കപെടുന്ന ഘട്ടത്തിലേക്ക് നാം എത്തിയിരിക്കുന്നുവെന്നും പിണറായി വിജയന് പറഞ്ഞു.
Discussion about this post