കൊച്ചി: കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രായത്തിന്റെ അംഗീകാരമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ മീഡിയ കൂട്ടയ്മയായ കോണ്‍ഫിഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യയുടെ (കോം ഇന്ത്യ) പ്രസിഡന്റായി സാജ് കുര്യനെയും (സൗത്ത് ലൈവ് ) ജനറല്‍ സെക്രട്ടറിയായി കെ.കെ ശ്രീജിത്ത് (ട്രൂവിഷന്‍ ന്യൂസ്) ട്രഷററായി ബിജുനു ( കേരള ഓണ്‍ലൈന്‍ )വിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍; വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന് മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത), ജോ. സെക്രട്ടറി കെ.ആര്.രതീഷ് (ഗ്രാമജ്യോതി)
എക്സിക്യൂട്ടീവ് അംഗങ്ങളായി ഷാജന് സ്കറിയാ (മറുനാടന്‍ മലയാളി), വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (സത്യം ഓണ്‍ലൈന്‍) സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത), അബ്ദുല്‍ മുജീബ് (കെ. വാര്‍ത്ത), അജയ് മുത്താന (വൈഗ ന്യൂസ്), ഷാജു (എക്സ്പ്രസ് കേരള), അല്‍ അമീന് (ഇ വാര്‍ത്ത) എന്നിവരെയും തെരഞ്ഞെടുത്തു.
കൊച്ചി ഐ.എം.എ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തത്. പുതുതായി കോം ഇന്ത്യയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന ന്യൂസ് പോര്‍ട്ടലുകള്‍ക്ക് [email protected], [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കാവുന്നതാണ്. സംഘടന നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അംഗത്വം നല്‍കുക. നാഷ്ണല്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമായ മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അംഗത്വം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെകെഎന്‍ കുറുപ്പ് ആണ് കോം ഇന്‍ഡ്യയുടെ ഗ്രീവന്‍സ് കൗണ്‍സിലിന്റെ അധ്യക്ഷന്‍. അദ്ദേഹത്തിന് പുറമെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട് മുന്‍ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഹയര്‍ സെകന്‍ഡറി ഡയറക്ടറും കേരളാ യൂനിവേഴ്സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ് ഉള്‍പ്പെടെ ഏഴ് അംഗ ഗ്രീവന്‍സ് കൗസിലും കോം ഇന്ത്യയുടെ ഭാഗമായുണ്ട്.
പ്രമുഖ അഭിഭാഷകരും റിട്ട. ഐപിഎസ് ഉദ്യോഗസ്ഥര്യം ഉള്‍പ്പെടുന്ന പ്രത്യേക ലീഗല്‍ സെല്ലിന് രൂപം നല്‍കാനും കോം ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡി തീരുമാനിച്ചു. കൊച്ചി ഐഎംഎ ഹൗസില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തില്‍ പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുജീബ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.കെ ശ്രീജിത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. (……… അംഗങ്ങള്‍ക്ക് അവരുടെ പേര് ചേര്‍ക്കാം) ഉള്‍പ്പെടെ 30 ന്യൂസ് പോര്‍ട്ടലുകളാണ് നിലവില്‍ കോം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
കോം ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ന്യൂസ് പോര്‍ട്ടലുകള്‍
1,സൗത്ത് ലൈവ്
2. മറുനാടന്‍ മലയാളി
3. സത്യം ഓണ്‍ലൈന്‍
4. ഡൂള്‍ ന്യൂസ്
5. മലയാളി വാര്‍ത്ത
6. എക്സ് പ്രസ് കേരള
7, അഴിമുഖം
8. കെ.വാര്‍ത്ത
9, കേരള ഓണ്‍ലൈന്‍ ന്യൂസ്
10, ട്രൂവിഷന്‍ ന്യൂസ്
11, കാസര്‍കോഡ് വാര്‍ത്ത
12,ബിഗ് ന്യൂസ് ലൈവ്
13 വൈഗ ന്യൂസ്
14 ഗ്രാമജോതി
15 , ഈസ്റ്റ് കോസ്റ്റ് ഡയ്ലി
16, മെട്രോ മാറ്റ് നി
17, ഫിനാന്‍ഷ്യല്‍ വ്യൂവ്സ്
18, മറുനാടന്‍ ടി.വി
19, മലയാളി ലൈഫ്
20, ബ്രിട്ടീഷ് മലയാളി
21. മൂവി മാക്സ്
22 ബിഗ് ന്യൂസ് കേരള
23 ലോക്കല്‍ ഗ്ലോബ്
24 ബിഗ് ന്യൂസ് കേരള
25 ഷെയര്‍ പോസ്റ്റ്
26 വണ്‍ ഇന്ത്യ
27 മലബാര്‍ ന്യൂസ്
28, മലബാറി ന്യൂസ്
29പത്തനംതിട്ട മെട്രോ ടിവി
30 ജനപ്രിയം ടി വി .
Discussion about this post