കോട്ടയം: വിവാഹങ്ങളും ചടങ്ങുകളും ഏറെയുള്ള ഞായറാഴ്ച ഒരുമുഴം മുല്ലപ്പൂവിനു വില വാങ്ങിയത് 200 രൂപ. മുല്ലപ്പൂ കിലോഗ്രാമിന് ആകട്ടെ 6000 രൂപയും. ചരിത്രത്തിൽ ആദ്യമായി തുടർച്ചയായ രണ്ടാംമാസവും പൂവിന്റെ വില ഉയർന്നു കൊണ്ടേയിരിക്കുകയാണ് എന്നാണ് കണക്കുകൾ.
നേരത്തെയും മുല്ലപ്പൂ വിളവ് കുറഞ്ഞ ശൈത്യകാലത്ത് വില കൂടുമായിരുന്നു. നവംബറിൽ 500-600 രൂപയായിരുന്നു കൂടിയ വില. ഡിസംബർ ആദ്യത്തോടെയാണ് വില കൂടിത്തുടങ്ങിയത്.
അതേസമയം പൂവിന്റെ വലുപ്പക്കുറവും വില കൂടുതലും കാരണം പലയിടത്തും കച്ചവടക്കാരോണ് അത്യാവശ്യക്കാർ തർക്കിച്ചാണ് പൂ വാങ്ങിയത്. മുല്ലപ്പൂവിന്റെ പ്രധാന ഉത്പാദനകേന്ദ്രങ്ങളായ കോയമ്പത്തൂർ, സത്യമംഗലം, മധുര, തെങ്കാശി തുടങ്ങിയ പലയിടത്തും കൊടുംശൈത്യം കാരണം വൻതോതിൽ മൊട്ടുകൾ കരിഞ്ഞതാണ് വിപണിയിൽ ലഭ്യത കുറച്ചത്.
Also read-ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രം, ചെലവ് 1800 കോടി! രാമക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ ഇവയൊക്കെയാണ്
കഴിഞ്ഞയാഴ്ച ഒരു താമരപ്പൂവിന് 20 രൂപയായിരുന്നത് ശനി, ഞായർ ദിവസങ്ങളിൽ 40 രൂപവരെയായി. ജമന്തിപ്പൂവിന് കിലോഗ്രാമിന് 350 രൂപയാണ് വിലവാങ്ങുന്നത്. വരുന്ന വാരാന്ത്യങ്ങളിലും വില ഈ രീതിയിൽ തുടരാനാണ് സാധ്യത.