തെലുങ്കാന: വൈദ്യുതി സ്കൂട്ടര്‍ തീപിടിച്ചു നശിച്ച കേസില്‍ കമ്പനിയോടും വിതരണക്കാരനോടും ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ച് ഉപഭോക്ത കോടതി. ഹൈദരാബാദ് സ്വദേശി കാന്തി ഷൈലസ നല്കിയ പരാതിയിലാണ് മേദക് ഉപഭോക്ത കമ്മിഷന് ഉത്തരവിട്ടത്. ഗുരുഗ്രാം ആസ്ഥാനമായ ബെന്‍ലിങ് ഇന്ത്യ എനര്‍ജി ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡും അവരുടെ ഹൈദരാബാദിലെ വിതരണക്കാരായ സന് മോട്ടോഴ്സിനോടുമാണ് 10 ലക്ഷം രൂപയും കോടതി ചെലവും നഷ്ടപരിഹാരമായി നല്കാന് വിധിച്ചത്.
കാന്തി ഷെലസ് 2021 ഏപ്രിലില്‍ വാങ്ങിയ വാഹനം 2023 ഫെബ്രുവരിയില്‍ ചാര്‍ജിങ്ങിനിടെ പൂര്‍ണമായും കത്തി നശിച്ച സംഭവത്തിലാണ് നടപടി. തുടര്‍ന്ന് കമ്പനിയോടും വിതരണക്കാരോടും പരാതിപ്പെട്ടെങ്കിലും അവര്‍ പ്രതികരിച്ചില്ലെന്ന് ഉടമ പറയുന്നു. വാഹനം മാറ്റി നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്യണമെന്നായിരുന്നു ഉടമയുടെ ആവശ്യം.
എന്നാല്‍ പലവട്ടം ഇതുമായി ബന്ധപ്പെട്ട് കമ്പനിയോട് പരാതി ഉന്നയിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. തുടര്‍ന്നാണ് 13 ലക്ഷം രൂപയും കോടതിച്ചെലവും ലഭിക്കണം എന്ന് ആവശ്യം ഉന്നയിച്ച് ഉപഭോക്തൃ കോടതിയെ സമീപിച്ചതെന്ന് ഷെലസ് പറയുന്നു. ചാര്‍ജിങ്ങിനിടെ വാഹനം കത്തിയതിന് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്ത കമ്മിഷന് കത്തയച്ചെങ്കിലും അതിനും പ്രതികരണം ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ഉപഭോക്ത കമ്മിഷന്, ഉടമയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും 10000 രൂപ കോടതി ചെലവും നല്‍കണമെന്ന് ഉത്തരവിട്ടത്.
Discussion about this post