തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നാലംഗ കുടുംബം സഞ്ചരിച്ച ബൈക്കില്‍ ടോറസ് ലോറി ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ 6 വയസുകാരന് മരിച്ചു.
നെയ്യാറ്റിന്‍കര മണലുവിള സ്വദേശി ജിജിന്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. നെയ്യാറ്റിന്‍കര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.
അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ബൈക്കില്‍ വാഹനത്തിന് ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു. മൂത്ത മകന് ആരോണ്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
Discussion about this post