കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബാക്രമണം; സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബ് എറിഞ്ഞു

ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ വീണ്ടും ബോംബാക്രമണം. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. പുലര്‍ച്ചെ ഒന്നേകാലോടെ വെട്ടുവര്‍ക്കണ്ടിയില്‍ ശ്രീധരന്‍ നമ്പ്യാരുടെ വീടിനാണ് പൈപ്പ് ബോംബെറിഞ്ഞത്.

ആക്രമണത്തില്‍ ജനല്‍ച്ചില്ലുകളും വാതിലും തകര്‍ന്നു. സീലിങ്ങിനും കേടുപാടുകള്‍ സംഭവിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത് എന്നാണ് നിഗമനം. ശ്രീധരന്റെ മകന്‍ ശ്രീശാന്ത് മൂന്ന് മാസം മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

പോലീസ് അന്വേഷണം തുടരുകയാണ്. നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശമാണ് പേരാമ്പ്ര. കഴിഞ്ഞ ദിവസവും പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം ഉണ്ടായിരുന്നു. സിപിഎം ഏരിയ കമ്മിറ്റിയംഗവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെയും ബിജെപി മണ്ഡലം സെക്രട്ടറി വി കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ഇന്നലെ ബോംബെറിഞ്ഞത്.

Exit mobile version