കൊച്ചി: കന്യസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അഡ്വ ജിതേഷ് ജെ ബാബുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കേസ് വേഗത്തില്‍ തീര്‍ത്ത് കന്യാസ്ത്രീകള്‍ക്ക് നീതി നടപ്പിലാക്കി തരാനുള്ള സര്‍ക്കാറിന്റെ നീക്കമായി കാണുന്നുവെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ചതിന് സിസ്റ്റര്‍ സിസ്റ്റര്‍ ലൂസിയ്ക്ക് ആലുവയില്‍ പോയി മദര്‍ സുപ്പീരിയറിന് വിശദീകരണം നല്‍കാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മദറിനെപ്പോയി കാണുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ലെന്നും സമരത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് വിശ്വസിക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.
പീഡനത്തിനിരയായ കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ സമരം ചെയ്തിരുന്നു. ഈ സമരത്തിന് സിസ്റ്റര്‍ ലൂസി കളപ്പുര ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അതിനാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായി 109ാം ദിവസമാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വെയ്ക്കുന്നത്. എത്രയും പെട്ടെന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും
Discussion about this post