കോഴിക്കോട്: വടകര തിരുവള്ളൂരില്‍ അമ്മയെയും രണ്ട് കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് ആറ് മാസം എന്നിവരാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിന് പുറത്ത് പോയ ഭര്‍ത്താവ് നിധീഷ് ഭാര്യ അഖിലയെ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ നടത്തിയ തെരച്ചിലിലാണ് കിണറില്‍ മൂവരെയും കണ്ടത്.
ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി മൂന്ന് പേരേയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്ന് പേരുടേയും മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.