തിരുവനന്തപുരം: ഗായിക കെഎസ് ചിത്രയെ വിമര്‍ശിച്ച സംഭവത്തില്‍ ഗായകന്‍ സൂരജ് സന്തോഷിനെതിരെ നടക്കുന്ന വ്യാപക സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണന്‍ എന്നയാളെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു.
ചിത്ര, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാദിനത്തില്‍ വീടുകളില്‍ വിളക്കു തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. ഇതിനെയാണ് സൂരജ് വിമര്‍ശിച്ചത്. ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞതിനും സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിനും ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ഈ കേസിലെ ആദ്യത്തെ അറസ്റ്റാണിത്.
സൂരജ് സന്തോഷിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണേ കേസെടുത്തിരിക്കുന്നത്. അറസ്റ്റിനു പിന്നാലെ ഇയാളെ ജാമ്യത്തില്‍ വിട്ടു. ഇനിയും ചിത്രയെപ്പോലെയുള്ള കപടമുഖങ്ങള്‍ അഴിഞ്ഞുവീഴാന്നെും ഈ വസ്തുത സൗകര്യപൂര്‍വം മറക്കുന്നുവെന്നും,
ALSO READ- ഡീപ് ഫേക്ക് വീഡിയോ നിർമിച്ചയാളെ അറസ്റ്റ് ചെയ്തു ;പോലീസിന് നന്ദി പറഞ്ഞു രശ്മിക മന്ദാന
എത്ര ചിത്രമാര്‍ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമൊക്കെ ആയിരുന്നു സൂരജിതന്റെ വിമര്‍ശനം.തുടര്‍ന്നാണ് ഒരു കൂട്ടം ആളുകള്‍ സൂരജിന് എതിരെ തിരിഞ്ഞത്.