എറണാകുളം: അങ്കമാലി പാറക്കടവ് പുളിയനത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് (62) മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ബാലന്‍ ഒളിവിലാണ്.
പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് ലളിതയെ ബാലന്‍ കൊലപ്പെടുത്തിയതെന്നാണ് വിവരം.
ഇയാളുടെ സൈക്കിള്‍ മൂഴിക്കുളം ജംങ്ഷനില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത അങ്കമാലി പോലീസ് ബാലനായി അന്വേഷണം ആരംഭിച്ചു.