കോഴിക്കോട്: അച്ഛന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. കോഴിക്കോടാണ് സംഭവം. പാലാഴി മേത്തല്‍ സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. 31 വയസ്സായിരുന്നു.
ഡിസംബര്‍ 24 നായിരുന്നു രഞ്ജിത്തിന് പിതാവ് രാജേന്ദ്രന്റെ മര്‍ദനമേറ്റത്. മദ്യപാനത്തെത്തുടര്‍ന്നുള്ള വാക്കേറ്റത്തിനൊടുവില്‍ രാജേന്ദ്രന്‍ കല്ലു കൊണ്ട് മകന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു.
രാജേന്ദ്രന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ഉടനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതിനിടെയാണ് മരണം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത രാജേന്ദ്രന്‍ റിമാന്‍ഡിലാണ്.