ആറു മാസത്തിനിടെ 32 ലക്ഷം ഗതാഗത നിയമലംഘനങ്ങള്‍, എല്ലാം പിടികൂടിയത് എഐ ക്യാമറ

കൊച്ചി: ആറു മാസത്തിനിടെ എഐ കാമറ പിടികൂടിയത് 32 ലക്ഷം ഗതാഗത ലംഘനങ്ങള്‍. 2023 ജൂണ്‍ അഞ്ചു മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്തുവന്നത്.

ഈ കാലയളവില്‍ 32,88,657 ചലാനുകള്‍ നിയമം ലംഘിച്ചവര്‍ക്ക് അയച്ചതായി മോട്ടാര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

also read:‘സാനിയയുമായി പിരിഞ്ഞിട്ട് നാളുകളായി; ഷുഐബ് മാലികിന് എല്ലാവിധ ആശംസകളും’; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാനിയയുടെ കുടുംബം

18,000 വരെ ഗതാഗത നിയമലംഘനങ്ങളാണ് ഒരു ദിവസം പിടികൂടിയിരുന്നത്. ഏറ്റവും കൂടുതല്‍ ഗതാഗതനിയമലംഘനം സീറ്റു ബെല്‍റ്റ് ധരിക്കാത്തതാണ്. 18.22 ലക്ഷമാണ് ഈ നിയമലംഘനത്തിന് പിഴ ഈടാക്കിയത്.

45,124 ഇരുചക്വാഹനങ്ങള്‍ക്കും പിഴ ചുമത്തിയത് രണ്ടിലേറെ യാത്രക്കാരുമായി സഞ്ചരിച്ചതിനാണ്. സംസ്ഥാനത്താകെ 726 എഐ കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

Exit mobile version